ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലൂഡോയും ചീട്ടുകളിയും

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് ലൂഡോയും ചീട്ടും ചെസ് ബോര്‍ഡും നല്‍കാന്‍ രക്ഷാപ്രവര്‍ത്തകര്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് ഇത്തരം ഒരു നടപടി. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ഡ്രില്ലിംഗ് മെഷീന് കേടുപാടുണ്ടായത് ഉള്‍പ്പെടെ നിരവധി തവണയാണ് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടത്.

ALSO READ: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; ഒരാളെ കൂടി പ്രതി ചേര്‍ത്തു

രക്ഷാപ്രവര്‍ത്തന മേഖലയിലുള്ള സൈക്യാട്രിസ്റ്റ് ഡോ. രോഹിത് ഗോണ്ടാവാളാണ് ലൂഡോയും ചെസ് ബോര്‍ഡും ചീട്ടുകളും സമ്മര്‍ദ്ദം ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി പറഞ്ഞത്. രക്ഷാപ്രവര്‍ത്തനം വൈകുന്ന നിലയ്ക്ക് ഇനിയും സമയം എടുക്കുമെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. തൊഴിലാളികളെല്ലാം സുരക്ഷിതരാണെങ്കിലും ആരോഗ്യവും മാനസികമായ കരുത്തും അത്യാവശ്യമാണ്. സമ്മര്‍ദ്ദം കുറയ്ക്കാനായി തങ്ങള്‍ കള്ളനും പൊലീസും കളിക്കുന്നുണ്ടെന്നും യോഗയും എക്‌സര്‍സൈസും ചെയ്യുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരു സംഘം ഡോക്ടര്‍മാര്‍ നിരന്തരം തൊഴിലാളികളുമായി സമ്പര്‍ക്കത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News