റൂറല്‍ ഡെവലപ്‌മെന്റില്‍ ഗവേഷണമാണോ നിങ്ങളുടെ സ്വപ്‌നം ? എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കാം

apply now

പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ച് ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡിവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍.).

ഗ്രാമീണവികസനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് അവസരമൊരുക്കുന്ന പിഎച്ച്.ഡി. പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജനുവരി 19-നകം ലഭിക്കത്തക്കവിധം phd@nirdpr.org.in -ലേക്ക് മെയില്‍ ചെയ്യണം.

ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ് ബിരുദം നല്‍കുന്നത്. www.nirdpr.org.in -ല്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.2000 വാക്കുകളില്‍ കവിയാത്ത റിസര്‍ച്ച് പ്രൊപ്പോസല്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പ്രതിവര്‍ഷ ഫീസ് 30,000 രൂപ.

ഗവേഷണ കാലയളവ്, ഒരുവര്‍ഷത്തെ റെസിഡന്‍ഷ്യല്‍ കോഴ്സ് വര്‍ക്ക് ഉള്‍പ്പെടെ കുറഞ്ഞത് മൂന്നുവര്‍ഷവും പരമാവധി ആറുവര്‍ഷവുമായിരിക്കും. പരമാവധി കാലയളവ് രണ്ടുവര്‍ഷംവരെ നീട്ടിനല്‍കിയേക്കാം.

വിഷയങ്ങള്‍

(i) ഇക്കണോമിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ് സ്റ്റഡീസ്, റൂറല്‍ ഹെല്‍ത്ത്, പൊളിറ്റിക്കല്‍ സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, ജെന്‍ഡര്‍ സ്റ്റഡീസ്, പോപ്പുലേഷന്‍ സ്റ്റഡീസ്.

ഈ വിഷയങ്ങളില്‍ ഗവേഷണ പ്രവേശനം തേടുന്നവര്‍ക്ക്, ബന്ധപ്പെട്ട വിഷയത്തില്‍, ജെ.ആര്‍.എഫ്./നെറ്റ് യോഗ്യത വേണം. കൂടാതെ, പ്രസ്തുത വിഷയത്തില്‍, മാസ്റ്റേഴ്‌സ് ഡിഗ്രിയോ (55 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ളത്), എം.ഫില്‍. ബിരുദമോ, 75 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള നാലുവര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ച്ലര്‍ ബിരുദമോ വേണം

(ii) ജി.ഐ.എസ്.: ജ്യോഗ്രഫിയിലോ എന്‍വയണ്‍മെന്റല്‍ സയന്‍സിലോ ജെ.ആര്‍.എഫ്./നെറ്റ് യോഗ്യതയോ ജിയോമാറ്റിക്‌സ് എന്‍ജിനിയറിങ്ങിലോ എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങിലോ ഗേറ്റ് യോഗ്യതയോ വേണം.

ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/റിമോട്ട് സെന്‍സിങ്/ജി.ഐ.എസ്./ബന്ധപ്പെട്ട മറ്റു മേഖലയില്‍ 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള എം.എസ്സി./എം.ടെക്. ബിരുദം അല്ലെങ്കില്‍ ജ്യോഗ്രഫി/എന്‍വയണ്‍മെന്റല്‍ സയന്‍സ്/ജിയോമാറ്റിക്‌സ് എന്‍ജിനിയറിങ്/എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/റിമോട്ട് സെന്‍സിങ്/ജി.ഐ.എസ്./ബന്ധപ്പെട്ട മറ്റു മേഖലയില്‍ 75 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള നാലുവര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ച്ലര്‍ ബിരുദമോ വേണം.

(iii) സിവില്‍ എന്‍ജിനിയറിങ്: സിവില്‍ എന്‍ജിനിയറിങ്ങില്‍ ഗേറ്റ് യോഗ്യത വേണം. കൂടാതെ, സിവില്‍ എന്‍ജിനിയറിങ്ങില്‍ 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദമോ 75 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള നാലുവര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ച്ലര്‍ ബിരുദമോ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News