ഇനി മൂഡ് സ്വിങ്സും മുൻകൂട്ടി അറിയാം; പുതിയ എഐ ടൂളുമായി ഗവേഷകർ

ai tool to detect mood swings

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഉറക്കത്തിന്‍റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ് ആളുകളിലെ മൂഡ് ഡിസോർഡറിനെ കുറിച്ച് മുൻ കൂട്ടി പ്രവചിക്കുന്നത്.സ്മാർട്ട് വാച്ചുകൾ പോലെ ധരിക്കാവുന്ന ഉപകരണത്തിലാണ് ഈ ഡാറ്റ റെക്കോർഡ് ചെയ്യാനാകുന്നത്.

ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവർ തന്നെയാണ് എഐ ഉപകരണം നിർമിച്ചതും. ബൈപോളാർ ഡിസോർഡർ ഉൾപ്പെടെയുള്ള മൂഡ് ഡിസോർഡേഴ്‌സ് ഉള്ള ആളുകൾക്ക് ദീർഘകാലം ദുഃഖമോ വിഷാദമോ സന്തോഷമോ ഉന്മാദമോ അനുഭവപ്പെടും. ഇവയ്ക്ക് ഉറക്കവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

ALSO READ; ഇന്ത്യയില്‍ ഫാറ്റി ലിവര്‍ കേസുകള്‍ വർധിക്കുന്നു; അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ എഐ സംവിധാനത്തിലൂടെ ഉറങ്ങുന്നതിന്റെയും എഴുന്നേൽക്കുന്നതിന്റെയും ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി ആളുകളുടെ മാനസികാവസ്ഥയുടെ സ്റ്റേജുകൾ പ്രവചിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിലൂടെ ഡാറ്റ ശേഖരണത്തിന്റെ ചിലവ് കുറയുകയും ക്ലിനിക്കുകളിൽ രോഗനിർണയത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുമെന്ന് ഇവർ പറയുന്നു.

168 മൂഡ് ഡിസോർഡർ രോഗികളിൽ നിന്നുള്ള, 429 ദിവസത്തെ ഡാറ്റ പരിശോധിച്ചാണ് ഗവേഷകർ പുതിയ ഉപകരണം നിർമിച്ചത്. വികസിപ്പിച്ചെടുത്ത എഐ മോഡലിന് യഥാക്രമം 80 ശതമാനം, 98 ശതമാനം, 95 ശതമാനം കൃത്യതയോടെ ഡിപ്രസീവ്, മാനിക്, ഹൈപ്പോമാനിക് തുടങ്ങിയ മാനസികാവസ്ഥകൾ പ്രവചിക്കാൻ കഴിഞ്ഞെന്നും ഗവേഷകർ അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News