ആ ശരീരഭാഗങ്ങൾ കൊളംബസിന്റെത് തന്നെ! സ്ഥിരീകരണം 500 വർഷങ്ങൾക്ക് ശേഷം

columbus

വടക്കൻ അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിനെ പറ്റിയുള്ള നിഗൂഢതയുടെ ചുരുളഴിയുന്നു.സ്‌പെയിനിലെ സെവിയ്യ കത്തീഡ്രലിൽ  നിന്ന് ഇരുപത് വർഷം മുൻപ് കണ്ടെത്തിയ ശരീര ഭാഗങ്ങൾ കൊളംബസിന്റെത് തന്നെയെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. കൊളംബസിന്റെ പിൻതലമുറക്കാരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ALSO READ; ‘മൂര്‍ഖനെ നക്കിതലോടി പശു’; വൈറലായി വീഡിയോ

പുതിയ സാങ്കേതിക വിദ്യയിലൂടെ അസ്ഥികൾ ക്രിസ്റ്റഫർ കൊളംബസിൻ്റേതാണെന്ന് സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഫോറൻസിക് ശാസ്ത്രജ്ഞൻ മിഗ്വൽ ലോറൻ്റെ പറഞ്ഞിരുന്നു. ബന്ധുക്കളുടെ ഡിഎൻ എ സാമ്പിൾ അടിസ്ഥാനമാക്കിയുള്ള പഠനവും ഇതിൽ നിർണ്ണായക പങ്കുവഹിച്ചു.

ALSO READ; ‘അത് ഞാനല്ല, ദയവ് ചെയ്ത് വിശ്വസിക്കരുത്’; പരാതിയുമായി ഗായിക ചിത്ര

1506ൽ സ്‌പെയിനിൽ വെച്ച് മരണപ്പെട്ട കൊളംബസിന്റെ മൃതദേഹം ക്യൂബ, സെവിയ്യ എന്നിവിടങ്ങളിലേക്ക് എത്തിച്ചുവെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഇതിലൊരു അവ്യക്തത തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം കൂടുതൽ വ്യക്തമായിരിക്കുകയാണ്. അതേസമയം കൊളംബസ് ക്രൈസ്തവനല്ല, ജൂതൻ ആണെന്ന കണ്ടെത്തലും ഗവേഷകർ നടത്തിയിട്ടുണ്ട്.അദ്ദേഹം ഇറ്റലിയിലെ ജെനീവയിലാണ് ജനിച്ചതെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം ഇറ്റലിയിലല്ല, സ്പെയിനിലാണ് ജീവിച്ചതെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News