ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസർവ് ബാങ്ക്

ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസർവ് ബാങ്ക്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, കേന്ദ്ര സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പുതിയ നിര്‍ദേശം ബാധകമായിരിക്കും. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കി.

ALSO READ: കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവം, നടപടിയുമായി മുന്നോട്ടുപോകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി: മന്ത്രി എം ബി രാജേഷ്

നേരത്തെ ബാങ്കുകള്‍ക്ക് അയച്ച 36 സര്‍ക്കുലറുകള്‍ പരിഷ്കരിച്ചാണ് പുതിയ നിര്‍ദേശം . ഫണ്ടുകളുടെ ദുരുപയോഗവും ക്രിമിനൽ വിശ്വാസ ലംഘനം, വ്യാജ സ്വർണം പോലുള്ളവയിലൂടെയുള്ള പണം തട്ടൽ,അക്കൌണ്ടുകളിലെ തിരിമറി , വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ഇടപാട്,ഏതെങ്കിലും വ്യക്തിയെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വസ്‌തുതകൾ മറച്ചുവെച്ച് ആൾമാറാട്ടം നടത്തിയുള്ള വഞ്ചന,ഏതെങ്കിലും തെറ്റായ രേഖകൾ/ഇലക്‌ട്രോണിക് രേഖകൾ ഉണ്ടാക്കി വഞ്ചന നടത്തുക, തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ ഇലക്ട്രോണിക് റെക്കോർഡ്, മറ്റ് രേഖകള്‍ എന്നിവയിൽ മനഃപൂർവം കൃത്രിമം നടത്തൽ, നശിപ്പിക്കൽ, മാറ്റം വരുത്തൽ, വികലമാക്കൽ എന്നിവ,തട്ടിപ്പിന് വേണ്ടിയുള്ള വായ്പാ സൗകര്യങ്ങൾ, വിദേശ നാണ്യത്തിലടക്കമുള്ള തട്ടിപ്പ് ഇടപാടുകൾ,തട്ടിപ്പിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് ബാങ്കിംഗ് / ഡിജിറ്റൽ പേയ്‌മെന്റ് സംബന്ധമായ ഇടപാടുകൾ എന്നിവയാണ് റിസർവ് ബാങ്ക് പുറത്തുവിട്ട തട്ടിപ്പുകളായി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ പട്ടിക

ALSO READ: വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News