ഓൺലൈൻ തട്ടിപ്പുകൾക്ക് വിരാമം; സുരക്ഷാ നടപടികളുമായി റിസർവ് ബാങ്ക്

ഓൺലൈൻ പണമിടപാടുകൾക്കിടയിൽ നടക്കുന്ന തട്ടിപ്പുകൾക്ക് വിരാമമിടാൻ സുരക്ഷാ നടപടികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ പദ്ധതി. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന അഭയ ഹോതയാണ് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ നിയമിച്ച സമിതിയുടെ അധ്യക്ഷൻ.

Also Read: ക്യാബിനറ്റ് മന്ത്രിസ്ഥാനം വെണമെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ല; എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് അതൃപ്തി

എന്‍പിസിഐ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി. റേസര്‍പേയിലെ ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍ ആരിഫ് ഖാന്‍, വിസയുടെ റിസ്‌ക് വിഭാഗം മേധാവി വിപിന്‍ സുലേലിയ, ജൂപ്പിറ്ററിന്റെ സ്ഥാപകന്‍ ജിതേന്ദ്ര ഗുപ്ത, യൂറോനെറ്റിന്റെ മാനേജിങ് ഡയറക്ടര്‍ പ്രണയ് ജാവേരി എന്നിവരും അംഗങ്ങളാണ്.

Also Read: ആദ്യം കാനഡ, പിന്നെ അമേരിക്ക, പിന്നെയും കാനഡ, ഈ ക്രിക്കറ്റുകളിക്കാരൻ ടീം മാറിയത് 4 തവണ; പേര് നിതീഷ് കുമാർ

റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിലൂടെയാണ് സമിതിയുടെ വിവരണകൾ പുറത്തുവിട്ടത്. പണനയ സമിതിയുടെ യോഗ തീരുമാനങ്ങളും ഇതോടൊപ്പം അദ്ദേഹം വിശദീയകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News