കുവൈറ്റിലെ താമസ നിയമ ലംഘകരെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ നിരവധി പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറീയിച്ചു. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ഖൈത്താന്‍ പ്രദേശത്തു നടത്തിയ സുരക്ഷാ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് രാജ്യത്ത് നിന്ന് നാടുകടത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ALSO READ: ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ; മനു ഭാക്കറിനെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി
രാജ്യത്തെ താമസ നിയമ ലംഘകര്‍ക്ക്, അവരുടെ താമസം നിയമ വിധേയമാക്കുന്നതിനും നിയമ നടപടികള്‍ കൂടാതെ രാജ്യം വിടുന്നതിനും അധികൃതര്‍ മൂന്നു മാസക്കാലം നീണ്ട പൊതുമാപ്പ് അനുവദിച്ചിരുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിന് രാജ്യത്തുടനീളം ആരംഭിച്ച സുരക്ഷാ കാംപയിനുകൾ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Kuwait, Gulf News
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here