സ്നേഹവായ്‌പയുമായി ജന്മനാട്; എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി ചെറുവത്തൂർ ജനത

എൽ ഡി എഫ് കാസർഗോഡ് പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി ജന്മനാട്. ചെറുവത്തൂർ മുഴക്കോത്ത് നടന്ന ചടങ്ങിൽ പണം കൈമാറി. തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന പ്രീയ നേതാവിന് മുഴക്കോം നാടിന്റെ സ്നേഹ വായ്പ്.

Also Read: നിങ്ങൾ പറയൂ… കൊല്ലത്തിൻ്റെ വികസന നിർദ്ദേശങ്ങൾ; പ്രകടനപത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടത് സ്ഥാനാർഥി മുകേഷ്

എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടിവെക്കാനുള്ള കാശ് നാട്ടുകാർ സ്വരൂപിച്ച് കൈമാറി. കമ്യൂണിസ്റ്റ്- കർഷകപ്രസ്ഥാനത്തിൻ്റെ ആദ്യ കാല പ്രവർത്തകൻ എം. വി. കൃഷ്ണൻ സ്ഥാനാർത്ഥി എം ബാലകൃഷ്ണൻ മാസ്റ്റർക്ക് തുക കൈമാറി.

Also Read: കടുത്ത വേലിയേറ്റം; മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

എൽ ഡി എഫ് തൃക്കരിപ്പൂർ അസംബ്ലി മണ്ഡലം സെക്രട്ടറി സാബു അബ്രഹാം ഡി.വൈ.എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്’ തുടങ്ങിയവർ സംസാരിച്ചു. സി.പി ഐ എം ക്ലായിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കോം എ.കെ.ജി മന്ദിരത്തിലാണ് ആവേശകരമായ ചടങ്ങ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News