കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗവ്യാപനത്തിൽ അസോസിയേഷന് വീഴ്ച സംഭവിച്ചെന്ന് ഫ്ലാറ്റിലെ താമസക്കാർ. വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം ഇല്ലെന്നും ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റിസൾട്ട് അസോസിയേഷൻ മറച്ചുവെച്ചെന്നും താമസക്കാർ ആരോപിച്ചു. അതേസമയം വെള്ളത്തിൻറെ പരിശോധനാ റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ നടപടി ഉണ്ടാകും. കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ ഉണ്ടായ രോഗബാധയിൽ അസോസിയേഷന് വീഴ്ച സംഭവിച്ചുട്ടെണ്ടെന്നാണ് രോഗബാധിതരുടെ കുടുംബങ്ങൾ ആരോപിക്കുന്നത്.
നേരത്തെ ഇ കോളിംഗ് ബാക്ടീരിയ സ്ഥിരീകരിച്ച വിവരം ഫ്ലാറ്റിലുള്ളവരോട് അസോസിയേഷൻ പറഞ്ഞില്ലെന്നും വെള്ളം ശുദ്ധീകരിക്കുന്ന ആർ ഒ പ്ലാന്റ് ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാകില്ലെന്നും ഫ്ലാറ്റിലെ താമസക്കാരൻ അരുൺ പറഞ്ഞു. നിലവിൽ 441 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സ തേടിയത് ‘ ഇവര്‍ക്കുളള ചികിത്സയും ഫ്ലാറ്റില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. കുടിവെളളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ വെളളം ശാസ്ത്രീയപരിശോധനക്കായി അയച്ചു. ഇതിൻറെ റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ നടപടികൾ ഉണ്ടാകും.
Also Read: തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; ഗൗരവമായ അന്വേഷണം നടത്തുകയാണ്: മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here