കൊച്ചി പി ആൻഡ്‌ ടി കോളനി നിവാസികൾ ഇനി പുതുപുത്തൻ ഫ്‌ളാറ്റിൽ

ഒരു മഴ പെയ്താൽ അഴുക്കുചാലിൽ ജീവിക്കേണ്ടി വന്നിരുന്ന ദുരിതകാലം ഇനി കൊച്ചി പി ആൻഡ്‌ ടി കോളനി നിവാസികൾക്ക് അന്യം. പി ആൻഡ്‌ ടി കോളനിവാസികളുടെ പുനരധിവാസത്തിന്‌ മുണ്ടംവേലിയിൽ പൂർത്തിയായ രണ്ടു ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ഫ്ലാറ്റിനു സമീപമുള്ള രാജീവ്‌ഗാന്ധി സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊച്ചി മേയർ അഡ്വ എം അനിൽ കുമാർ താക്കോലുകൾ കൈമാറി.

Also Read: വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ

കാലങ്ങളായി പേരണ്ടൂർ കനാൽ പുറംമ്പോക്കിൽ ദുരിത ജീവിതം നയിച്ച 83 കുടുംബങ്ങളാണ് പുതുപുത്തൻ ഫ്ലാറ്റുകളുടെ ഉടമകളായത്. 14.61 കോടി രൂപ ചെലവിലാണ് കൊച്ചിയിലെ മുണ്ടംവേലിയിൽ രണ്ടു ഭവനസമുച്ചയങ്ങൾ പൂർത്തിയായത്. മുണ്ടംവേലിയിൽ ജിസിഡിഎ ഉടമസ്ഥതയിലുള്ള 70 സെന്‍റോളം വരുന്ന ഭൂമിയിലാണ് ഈ ലൈഫ് മിഷൻ സമുച്ചയം സ്ഥിതി ചെയ്യുന്നത്. പ്രീ എഞ്ചിനീയേഡ് ബിൽഡിംഗ് സ്ട്രക്ചർ രീതിയിലാണ് നിർമാണം. നാലുനിലകളിലായി രണ്ടു ബ്ലോക്കുകളായിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. 375 ചതുരശ്രഅടി വിസ്തീർണമുള്ള ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ്റൂം, ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, കിച്ചൻ, ടോയ്ലറ്റ് എന്നിവയുണ്ട്‌. ഇവ കൂടാതെ പൊതുവായി ഉപയോഗിക്കുന്ന രീതിയിൽ ഡേ കെയർ, റീഡിംഗ് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. മഴവെള്ള സംഭരണിയും, കുടിവെള്ള സംഭരണ സംവിധാനം, അഗ്നിരക്ഷാ സംവിധാനം എന്നിവയുമുണ്ട്. 200 ടൺ സ്റ്റീലാണ് ആകെ നിർമ്മാണത്തിന് ഉപയോഗിച്ചത്. കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും, എല്ലാവർക്കും വീടെന്ന സ്വപ്നം കേരളം ഉടൻ കൈവരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

2018 ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കോവിഡിന്റെ വ്യാപനവും, നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവും പദ്ധതി പൂർത്തിയാക്കൽ വൈകിച്ചെങ്കിലും, പദ്ധതി വേഗത്തിലാക്കാൻ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോഗം തീരുമാനിക്കുകയായിരുന്നു. തദ്ദേശമന്ത്രിയുടെയും മേയർ എം അനിൽകുമാറിന്‍റെയും നേതൃത്വത്തിൽ അടിക്കടി നിർമാണപുരോഗതിയും വിലയിരുത്തിരുന്നു. വർഷങ്ങളായി വെള്ളക്കെട്ടും ദുരിതവുംപേറി ജീവിക്കുന്ന പി ആൻഡ്‌ ടി കോളനിവാസികൾക്ക്‌ സ്വന്തമായി സുരക്ഷിതഭവനമെന്ന ദീർഘകാലസ്വപ്‌നമാണ്‌ യാഥാർഥ്യമായത്.

Also Read: തിയറ്റർ വിജയത്തിന് പിന്നാലെ ആമസോൺ റിലീസിനൊരുങ്ങി ജയിലർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News