സജി മഞ്ഞക്കടമ്പിലിന്റെ രാജി; കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ് നേതൃത്വം

സജി മഞ്ഞക്കടമ്പിലിന്റെ രാജിയെ തുടര്‍ന്ന് കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ് നേതൃത്വം. സജിയുടെ രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതൃപ്തി കോണ്‍ഗ്രസ് പി ജെ ജോസഫിനെ അറിയിച്ചു. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ALSO READ:കെജ്‌രിവാളിന്റെ അറസ്റ്റ്; രാജ്യവ്യാപകമായി ‘പുത്തന്‍’ പ്രതിഷേധം

പറഞ്ഞുതീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങള്‍ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ തുടങ്ങിയെന്ന് ജോസഫ് ഗ്രൂപ്പ് സൂചന നല്‍കി.

കഴിഞ്ഞ ദിവസമാണ് യു ഡി എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. ജോസഫ് ഗ്രൂപ്പ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു. മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നു സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. മോന്‍സ് ജോസഫ് എം എല്‍ എ തന്നെ അപമാനിക്കുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.

ALSO READ:ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി

അതേസമയം കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു. പി. ജെ ജോസഫുമായി അഭിപ്രായ ഭിന്നത ഇല്ലെന്നും മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം എന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ പി. ജെ ജോസഫിനും മുകളില്‍ ആണ് മോന്‍സ് ജോസഫെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News