ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം

തൃശൂരിൽ ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും സുരേഷ് ഗോപിക്കും തിരിച്ചടിയായി അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം. രാജ്യത്ത് ക്രൈസ്തവർക്കു നേരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് തൃശൂർ അതിരൂപത സംഘടിപ്പിച്ച സമുദായ ജാഗ്രത സമ്മേളനത്തിൽ ആവശ്യമുയർന്നു.

Also Read; 1250 വർഷത്തെ ചരിത്രം തിരുത്തി ജപ്പാൻ, നഗ്ന ഉല്‍സവത്തിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകള്‍: ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്‌പ്പെന്ന് റിപ്പോർട്ട്

ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും, ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ജാഗ്രതാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണിപ്പൂർ ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് അതിശക്തമായ ഇടപെടലും കരുതലും കാണിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Also Read; മുഖ്യമന്ത്രിയുടെ മുഖാമുഖം: റസിഡന്റ്‌സ് അസോസിയേഷനുകളുടെ യോഗം എറണാകുളത്ത് മാര്‍ച്ച് 3 ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News