ഇത് ചരിത്രത്തില്‍ ആദ്യം ! ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാനാണ് ശ്രമം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്ക്ല്‍ കത്തിവയ്ക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രം അടിയന്തരമായി പിന്‍മാറണമെന്നും പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക വൈവിധ്യങ്ങളെ താറുമാറാക്കുന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. ഒരു പൂര്‍ണകാലത്തെയ്ക്ക് തങ്ങളുടെ സര്‍ക്കാരുകളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണിതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ച മന്ത്രി എംബി രാജേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടമാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണ്. പാര്‍ലമെന്റി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സമീപനം. അധികാര വികേന്ദ്രീകരണം ശിഥിലമാകുകയും ഒറ്റ കേന്ദ്രത്തിലേക്ക് അധികാര കേന്ദ്രീകരണം ശക്തിപ്പെടുകയും ചെയ്യും.

Also Read : ഇന്ന് ലോക മാനസികാരോഗ്യ ദിനം, തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നം; രമേശ് ചെന്നിത്തല

ചെലവ് ചുരുക്കാനാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് എന്ന് പറയുന്നത് ഘടകവിരുദ്ധമാണ്. ആര്‍ എസ് എസ് ബിജെപി അജണ്ട നടപ്പിലാക്കാനാണ് കേന്ദ്ര ശ്രമമെന്നും മന്ത്രി വിമര്‍ശിച്ചു.

പ്രതിപക്ഷത്ത് നിന്നും കെ.കെ രമ, എന്‍ ഷംസുദീന്‍ എന്നിവരുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി ഐകകണ്‌ഠേനെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളത്തിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News