ശബരി റയിൽപാത മലയോര ജനതയ്ക്ക് ഉപകാരപ്രദമായ രീതിയിൽ നടപ്പാക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പ്രമേയം.നിർദ്ദിഷ്ട അങ്കമാലി എരുമേലി ശബരി റെയിൽപാത പത്തനംതിട്ട വഴി പുനലൂർ വരെ സ്ഥാപിക്കണമെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
ശബരിമല തീർത്ഥാടകർക്ക് ഉപകാരപ്രദമായ പാത മലയോര ജില്ലയ്ക്കും പ്രയോജനപ്പെടുത്തുന്ന തരത്തിൽ നടപ്പാക്കണം. ശബരി റെയിലിന് കേന്ദ്രം ഫണ്ട് ഉടൻ നൽകണം. സംസ്ഥാനവും കേന്ദ്രവും തമ്മിൽ 2016 ഒപ്പിട്ട ധാരണ പത്രം കേന്ദ്രസർക്കാർ പാലിക്കണമെന്നും നിലവിൽ അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ആണ് കേന്ദ്രസർക്കാരിന്റെ പരിഗണയിൽ ഉള്ളതെന്നും ജില്ലാ സമ്മേളനത്തിൽ പ്രമേയത്തിൽ പറയുന്നുണ്ട്.
ENGLISH NEWS SUMMARY: Resolution in CPM Pathanamthitta District Conference that the Sabari Railway should be implemented in a beneficial manner for the hilly people. The meeting also expressed an opinion that the proposed Angamali Erumeli Sabari Railway should be established up to Punalur via Pathanamthitta.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here