ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കണം; ആവശ്യവുമായി കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ്

katc

ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാലയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ് ഭാരവാഹികൾ പൊതു വിദ്യാഭ്യാസ മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സന്ദർശിച്ചു . 2022 മുതൽ നിയമിക്കപ്പെട്ട് വേതനം ഇല്ലാതെ ജോലി ചെയ്യുന്ന 16000 അധ്യാപകർ നേരിടുന്ന ഗുരുതര ജീവിത പ്രതിസന്ധികൾ പങ്കുവയ്ക്കുകയും പ്രശ്ന പരിഹാരത്തിന് സർക്കാറിൻ്റെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെടുകയും ചെയ്തു .

also read: നോര്‍ക്ക റൂട്ട്‌സിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തും: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
നവംബർ 30ന് ഇറക്കിയ വിവാദ ഉത്തരവ് പിൻവലിക്കാം എന്ന ഉറപ്പ് മന്ത്രിയിൽ നിന്ന് ലഭിച്ചപ്പോൾ അത് നല്ലതാണെന്നും പക്ഷെ സർക്കുലർ പിൻവലിച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും നിലവിൽ ജോലി ചെയ്യുന്ന മുഴുവൻ അധ്യാപകർക്കും ജോലിസംരക്ഷണം ഉറപ്പാക്കണം എന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു . ഒരേസമയം ഭിന്നശേഷിക്കാർക്കും ജോലിയിൽ തുടരുന്ന അധ്യാപകർക്കും ദീർഘകാലമായി ജോലി സ്ഥിരത ലഭിക്കാത്തത് നീതി നിഷേധമാണെന്നും അറിയിച്ചു . സംഘടന പ്രസിഡൻ്റ് ബിൻസിൻ ഏക്കാട്ടൂർ , ജിതിൻ സത്യൻ കോഴിക്കോട് , ഹെൽന ടീച്ചർ , ഹനാന ടീച്ചർ , വിനായക് കൊല്ലം , ഇജാസ് കോഴിക്കോട്, സെബിൻ പാലക്കാട് എന്നിവർ ചേർന്ന് നിവേദനങ്ങൾ സമർപ്പിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News