രാഷ്ട്രപതി ദ്രൗപതി മുർമു പ്രസിഡന്റ് ഓഫ് ഭാരത് എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുമെന്ന വാർത്തകൾ വന്നിരുന്നു. ജി20 പ്രതിനിധികളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിലായിരുന്നു ഈ വിശേഷണം. ഇപ്പോഴിതാ ഭാരത് വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് യു.എൻ സംഘടന സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറസിന്റെ ഉപവക്താവ് ഫർഹാൻ. തുർക്കി എന്ന പേര് തുർക്കിയ എന്നാക്കി മാറ്റിയതിനെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിൽ നിന്നും ഔദ്യോഗികമായി ലഭിച്ച അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് തുർക്കി എന്ന പേര് തുർക്കിയ എന്നാക്കണമെന്ന തീരുമാനമെടുത്തത്.
ALSO READ: സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി
അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ അഭ്യർഥന ലഭിക്കുകയാണെങ്കിൽ തീരുമാനമുണ്ടാകുമെന്നും യു.എൻ പ്രതിനിധി പറഞ്ഞു. ഏകദേശം 14,000 കോടി രൂപ ഇന്ത്യയുടെ പേരുമാറ്റത്തിന് ചെലവ് വരുമെന്നാണ് റിപോർട്ടുകൾ. എന്നാൽ രാജ്യത്തിന്റെ പേരിൽ ഇന്ത്യയെന്നത് ബോധപൂർവ്വം ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി കളക്ടര്‍
രാഷ്ട്രപതിയുടെ കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്നു വിശേഷിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔദ്യോഗിക കുറിപ്പിൽ പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തുകയുണ്ടായി.
20ാമത് ആസിയാൻ – ഇന്ത്യ സന്ദർശനത്തിനായി ഇന്തൊനീഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഔദ്യോഗിക കുറിപ്പുകളിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്താറുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here