ഗാംഗാവലി പുഴയിലേക്കിറങ്ങാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മാൽപെ റെസ്ക്യു സംഘം. 100 അടി താഴ്ചയിലേക്ക് വരെ പോയിട്ടുണ്ട്, ഇതിനേക്കാളും ഒഴുക്കുള്ള ഘട്ടങ്ങളിൽ പോലും ദൗത്യങ്ങളിൽ പോയിട്ടുണ്ട്.
ALSO READ: ഏട്ടാനിയന്മാര്‍ തമ്മിലുള്ള തര്‍ക്കം സ്വാഭാവികം: കെപിസിസി തര്‍ക്കത്തെക്കുറിച്ച് എംകെ രാഘവന്‍
രക്ഷാ ദൗത്യത്തിനായി മത്സ്യ തൊഴിലാളികളായ മുങ്ങൽ സംഘമാണ് എത്തിയിരിക്കുന്നത്. 8 പേരാണ് സംഘത്തിലുള്ളത്. കർണാടകത്തിൽ തന്നെ നിരവധി രക്ഷാപ്രവർത്തനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസമാണ് ഇവർ പ്രകടിപ്പിച്ചിരിക്കുന്നത്. ദൗത്യത്തിനായി ടഗ് ബോട്ട് എത്തിക്കും. നദിയിൽ നങ്കൂരമിടാൻ കഴിയുന്നതാണ് ബോട്ട്.ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചത്. ഇന്ന് ഉച്ചയോടെ മുങ്ങൽ ദൗത്യം ആരംഭിക്കും.
അതേസമയം തിരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറഞ്ഞു. ഫ്ലോട്ടിങ്ങ് വെസൽ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു.ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here