‘അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കുത്തിക്കൊന്നതാണ്’: കൊല്ലപ്പെട്ടയാളുടെ അമ്മയുടെ സഹോദരി

കൊല്ലത്ത് മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ടയാളുടെ അമ്മയുടെ സഹോദരി സന്ധ്യ. പ്രസാദിന്റെ മകളുമായി കൊല്ലപ്പെട്ട അരുൺ എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി പലവട്ടം അരുണിനൊപ്പം ഇറങ്ങി വന്നതാണെന്നും സന്ധ്യ പറയുന്നു.

Also read:യുവാവിനെ പെൺസുഹൃത്തിന്‍റെ അച്ഛൻ വിളിച്ചു വരുത്തി കൊലപ്പെടുത്തി

വിദേശത്തായിരുന്ന അരുണിനെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പെൺകുട്ടി വിളിച്ചുവരുത്തി. പ്രസാദ് ഇതിനുമുമ്പും പലവട്ടം പ്രശ്നങ്ങളുണ്ടാക്കി. വിവാഹം ചെയ്യിക്കാമെന്ന് പ്രസാദ് പറഞ്ഞതാണ്. ചിലപ്പോൾ വിവാഹ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നും സന്ധ്യ പറഞ്ഞു.

Also read:ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു; മലയാളിയായ 22കാരന് ദാരുണാന്ത്യം

അതേസമയം, ആ ദിവസം അവനെ വേണമെന്ന് പറഞ്ഞ് കൊലപാതകത്തിന് മുൻപ് പ്രസാദ് വീട്ടിലെത്തിയിരുന്നതായി അരുണിന്റെ പിതാവ് ബിജു പറഞ്ഞു. പെൺകുട്ടിയുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണ്. വീട്ടിലെത്തി പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും അരുണിന്റെ പിതാവ് ബിജു പറഞ്ഞു.

Also read:‘ഇവിടെ നിൽക്കുമ്പോൾ അവൻ കൂടെയുള്ളത് പോലെ’: അർജുന്റെ സഹോദരി

അരുണിനെതിരെ പ്രതി പ്രസാദ് തങ്ങളുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്ന് അരുണിന്റെ സഹോദരൻ അഖിൽ. പ്രസാദ് നേരത്തെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്നും അഖിൽ ചൂണ്ടിക്കാട്ടി. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നിരവധിതവണ ഒത്തുതീർപ്പ് ചർച്ചകളൊക്കെ നടന്നതാണെന്ന് അരുണിന്റെ സുഹൃത്തുക്കളും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News