‘രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ ഞാൻ നിൽക്കും’: നിലമ്പൂരിലെ സിപിഐഎം വിശദീകരണ യോഗത്തില്‍ നിലമ്പൂര്‍ ആയിഷ

AYISHA

രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ താൻ തുടരുമെന്ന് നിലമ്പൂർ ആയിഷ. ഈ നിലപാടിനെ എതിർക്കുന്നവരുമായി യോജിച്ച് മുന്നോട് പോകാൻ കഴിയില്ലെന്നും സൗഹൃദവും രാഷ്രീയയവും രണ്ടും രണ്ടാണെന്നും നിലമ്പൂർ ആയിഷ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ; നെഹ്റു ട്രോഫി വള്ളംകളി; കാരിച്ചാല്‍ തന്നെ ജേതാവ്

“ഞാനൊരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആളാണ്. രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ ഞാൻ നിൽക്കും. അതിനെ എതിരിക്കുന്നവരോട് ചിലപ്പോൾ സൗഹൃദം കാണിച്ചേക്കാം. പക്ഷെ ഒരിക്കലും അവരോട് ഒപ്പം നിൽക്കാൻ കഴിയില്ല.”- നിലമ്പൂർ ആയിഷ പറഞ്ഞു.സൗഹൃദവും രാഷ്ട്രീയവയും വ്യത്യസ്തമാണെന്നും പാർട്ടിയാണ് എല്ലാമെന്നും അതിനെ ഒഴിവാക്കിയിട്ടുള്ള ഒന്നും നടക്കില്ല എന്നും അവർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News