ലഹരിക്കേസ്: പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

PRAYAGA MARTIN

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്തു. ഓംപ്രകാശുമായി യാതൊരു  ബന്ധമില്ലെന്നും അദ്ദേഹത്തെ കണ്ടതായി ഓർക്കുന്നില്ലെന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’;  പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി

ഹോട്ടലിൽ എത്തിയത് സുഹൃത്തുക്കളെ കാണാനാണെന്നും വാർത്ത കണ്ടപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നതെന്നും അവർ പറഞ്ഞു. അവിടെ പാർട്ടി ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രയാഗ വ്യക്തമാക്കി. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് എന്നും പ്രയാഗ പറഞ്ഞു. വീണ്ടും ഹാജരാകണമെന്ന് തൽക്കാലം പോലീസ് ആവശ്യപ്പെട്ടിട്ടില്ല എന്നും നടി അറിയിച്ചു. വിഷയത്തിൽ തനിക്കെതിരെ ധാരാളം വ്യാജ വാർത്തകൾ വരുന്നുണ്ടെന്നും ഇതെല്ലാം താൻ കാണുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു.

ALSO READ; ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷനിൽ ആറായിരത്തിലേറെ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് പ്രയാഗ ഹാജരായത്. പ്രയാഗയ്ക്ക് ഒപ്പം നടൻ സാബു മോനുമുണ്ട്.പ്രയാഗയ്ക്ക് നിയമസഹായവുമായി വന്നതാണെന്ന്
സാബുമോൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News