കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. ഉത്തരവാദിത്ത മാധ്യമപ്രവർത്തനം വളരെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു. കേരള പൊലീസ് എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ കൃത്യമായി തന്നെ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സാങ്കേതിക അന്വേഷണ രീതികളെല്ലാം പൊലീസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പല സൂചനകളിലേക്കും പോലീസിനെ എത്താനായി.
ALSO READ: കൊല്ലത്ത് കുട്ടിയ തട്ടികൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ
അന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ കുറ്റവാളികൾക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തിരുവനന്തപുരത്ത് പ്രതികളെന്ന് സംശയം തോന്നുന്ന രണ്ടുപേരെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ ശ്രീകണ്ഠേശ്വരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here