റസ്റ്റോറന്റില്‍ മൊബൈല്‍ ഫോണിന് വിലക്ക്; കാരണമിതാണ്

ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് എപ്പോഴും നമ്മുടെ കൂടെ മൊബൈല്‍ ഫോണ്‍ ഉണ്ടാകും എന്നത് ഒരു സത്യാവസ്ഥയാണ്. കഴിക്കുമ്പോഴും പഠിക്കുമ്പോഴും എന്തിന് ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പോലും നമ്മുടെ കൂടെ മൊബൈല്‍ ഫോണ്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോഴിതാ ഭക്ഷണത്തിനിടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുകയാണ് ഒരു റെസ്റ്റോറന്റ്.

റെസ്റ്റോറന്റിലെത്തുന്നവര്‍ക്ക് നല്ല ഭക്ഷണം ആസ്വദിച്ചുകഴിക്കാന്‍ അവസരമൊരുക്കാന്‍ ലക്ഷ്യം വച്ചാണ് ഇത്തരത്തില്‍ ഒരു നടപടി. ജപ്പാനിലെ റാമെന്‍ റെസ്റ്റോറന്റായ ഡെബു-ചാന്‍ ആണ് പുതിയ നിയമം നടപ്പാക്കിയത്.

‘ഒരു ദിവസം കടയില്‍ നല്ല തിരക്കുള്ള സമത്ത്, കഴിക്കാനെത്തിയ ഒരാള്‍ ഭക്ഷണം മുന്നിലെത്തിയിട്ടും നാല് മിനിറ്റോളം അതൊന്ന് രുചിച്ചുപോലും നോക്കിയില്ല. പലപ്പോഴും ആളുകള്‍ ഇങ്ങനെ ഫോണില് നോക്കി ഇരിക്കുമ്പോള്‍ അവര്‍ക്ക് മുന്നിലെ ഭക്ഷണം ഇരുന്ന് തണുക്കുകയായിരിക്കും. ഞങ്ങള്‍ വിളമ്പുന്നത് വളരെ കട്ടി കുറഞ്ഞ നൂഡില്‍സ് ആണ്. അതുകൊണ്ടുതന്നെ അത് വെട്ടെന്ന് തണുത്തുപോകുകയും യഥാര്‍ത്ഥ രുചി നഷ്ടപ്പെടുകയും ചെയ്യും’, റെസ്റ്റോറന്റ് ഉടമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News