ബിസിനസ് എങ്ങനൊക്കെ വളർത്താം എന്ന ചിന്തയിൽ മത്സരബുദ്ധിയോടെയാണ് ഓരോ സംരംഭകരും പുതിയ രീതികൾ കൊണ്ടു വരുന്നത്. ഇപ്പോഴിതാ ബിസിനസ് വളർച്ചയ്ക്കായി വ്യത്യസ്തമായ ഒരു രീതിയാണ് ജപ്പാനിലെ ഒരു റെസ്റ്റോറന്റ് അവലംബിച്ചത്. ഇവിടുത്തെ പുതിയ ട്രിക്ക് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.
ഷാച്ചിഹോക്കോ-യ എന്ന പേരുള്ള ജപ്പാനിലെ നഗോയയിലെ ഭക്ഷണ ശാലയിലെത്തി പണം നല്‍കിയാല്‍ പരമ്പരാഗത വസ്ത്രമായ കിമോണ ധരിച്ച ഒരു സ്ത്രീ വന്ന് നിങ്ങളുടെ ചെകിട്ടത്ത് അടിക്കും. കിമോണ ധരിച്ച സുന്ദരികളായ യുവതികളില്‍ നിന്നുള്ള അടിക്ക് 300 യെന്‍ (170 രൂപ) ആണ് ചാര്‍ജ്ജ്. 500 യെന്‍ (283 രൂപ) അധിക ചാര്‍ജ്ജ് നല്‍കിയാല്‍ വീണ്ടും വീണ്ടും തല്ല് വാങ്ങാം. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ചെകിട്ടത്ത് അടിക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. തുടർന്ന് ഈ റെസ്റ്റോറന്‍റ് പ്രശസ്തമായി.ആളുകള്‍ റെസ്റ്റോറന്‍റിലേക്ക് ഇടിച്ച് കയറി. കാശ് കൊടുത്ത് ചെകിട്ടത്ത് തല്ലും വാങ്ങി ഭക്ഷണം കഴിച്ച് ആളുകൾ സന്തോഷത്തോടെ മടങ്ങി.കച്ചവടവും പൊടിപൊടിച്ചു.
ചിലര്‍ ഈ അടിയുടെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ദൂരദേശങ്ങളില്‍ നിന്ന് പോലും തല്ല് വാങ്ങാനായി ആളുകള്‍ റെസ്റ്റോറന്‍റ് തേടിയെത്തി. അടുത്തിടെ Bangkok Lad എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് തന്‍റെ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോ പങ്കുവച്ചു. ”ഇത് ഷാച്ചിഹോകോയയാണ് – നഗോയയിലെ ഒരു റെസ്റ്റോറന്‍റ് – ഇവിടെ നിങ്ങൾക്ക് ‘നഗോയ ലേഡീസ് സ്ലാപ്പ്’ എന്ന മെനു ഐറ്റം 300 യെൻ നല്‍കി വാങ്ങാം.” ഈ കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചത്.
also read: ജിയോ ബേബിയെ വിളിച്ചു വരുത്തി അപമാനിച്ച് ഫറൂഖ് കോളേജ്, തീരുമാനം എം എസ് എഫിന്റെ എതിർപ്പിനെ തുടർന്ന്
വീഡിയോയില്‍ കിമോണ ധരിച്ചും മറ്റ് വസ്ത്രങ്ങള്‍ ധരിച്ചും എത്തിയ യുവതികള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ചെകിട്ടത്ത് ‘ചറപറ’ അടിക്കുന്നു. ചിലര്‍ ഒരു ചെകിട്ടത്ത് അടിക്കുമ്പോള്‍ മറ്റു ചിലര്‍ രണ്ട് ചെകിട്ടത്തും ഒരു പോലെ തല്ല് കൊള്ളുന്നു. മൂന്നാമത്തെ കൂട്ടര്‍ ഒരേ സമയം രണ്ട് ചെകിട്ടത്തും അടി കൊള്ളുന്നു. ചിലര്‍ ഒറ്റ അടിയില്‍ താഴെ വീഴുമ്പോള്‍ മറ്റ് ചില ഉപഭോക്താക്കള്‍ ഇരുന്ന് തല്ല് കൊള്ളുന്നു. ചിലര്‍ നിര്‍വികാരമായാണ് അടിക്കുന്നതെങ്കില്‍ ചില സ്ത്രീകള്‍ ചിരിച്ച് കൊണ്ടാണ് തല്ലുന്നത്. തല്ലിന്‍റെ അവസാനം തല്ലിയ സ്ത്രീക്ക് എല്ലാവരും നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. ആദ്യം ഒരു സ്ത്രീയായിരുന്നു തല്ലാനായി റെസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ, കൂടുതല്‍ സ്ത്രീകളെ തല്ലാനായി നിയമിച്ചു. അതേസമയം ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെ ‘തല്ലിക്കഴിപ്പിക്കുന്ന’ പരിപാടി റെസ്റ്റോറന്‍റ് നിര്‍ത്തി. പിന്നാലെ പുതിയ പരസ്യവും റെസ്റ്റോറന്‍റ് ഇറക്കി. ‘ഇനി തല്ല് കൊള്ളാമെന്ന് കരുതി ആരും ഇതുവഴി വരരുത്.’ എന്നായിരുന്നു.
This is Shachihokoya – a restaurant in Nagoya – where you can buy a menu item called ‘Nagoya Lady’s Slap’ for 300 yen pic.twitter.com/19qPM1Ohac
— Bangkok Lad (@bangkoklad) November 29, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here