ഇറച്ചിക്കായി പൂച്ചകളെ കൊല്ലുന്ന റെസ്റ്റോറന്റ് അടച്ച് പൂട്ടി

പരമ്പരാഗതമായി തന്നെ പൂച്ചയെ ഭക്ഷിക്കുന്നവര്‍ ഏറെയുള്ള രാജ്യമാണ് വിയറ്റ്നാം. ഇറച്ചിക്കായി – വളര്‍ത്തുപൂച്ചകളെയടക്കം തട്ടിക്കൊണ്ടുപോകുന്നതും കടത്തുന്നതും ഇവിടെ സ്ഥിരമാണ്. ഇത്തരത്തില്‍ ഇറച്ചിക്കായി നൂറുകണക്കിന് പൂച്ചകളെ കൊന്നൊടുക്കിയ റെസ്റ്റോറന്‍റ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഓരോ മാസവും ശരാശരി മുന്നൂറ് പൂച്ചകളെയെങ്കിലും ഈ റെസ്റ്റോറന്‍റില്‍ കൊന്നിരുന്നു. പൂച്ചകളെ കശാപ്പ് ചെയ്യുന്ന രീതിയോട് യോജിക്കാൻ കഴിയാത്തതിനാൽ ബക്കറ്റില്‍ വെള്ളം നിറച്ച് ഇതില്‍ പൂച്ചകളെ മുക്കി കൊല്ലുകയായിരുന്നു റെസ്റ്റോറന്‍റുകാര്‍ ഇവിടെ.

ALSO READ: വിപണി കീഴടക്കാൻ പുതിയ അടവ്; പുത്തൻ ലുക്കിൽ സാംസങ് ഗാലക്സി എ 15 5G

എന്നാൽ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ മനസ് അസ്വസ്ഥമാകുമെന്നും അന്ന് കച്ചവടം വലിയ നഷ്ടത്തിലേക്ക് കടന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നും റെസ്റ്റോറന്‍റ് ഉടമസ്ഥൻ ഫാം ക്യോക് ഡോൻ പറയുന്നു.കൂടാതെ സന്നദ്ധ സംഘടനയായ ‘ഹ്യമെയ്ൻ സൊസൈറ്റി ഇന്‍റര്‍നാഷണല്‍’ന്‍റെ സജീവമായ ഇടപെടലും റെസ്റ്റോറന്‍റ് പൂട്ടുന്നതിന് കാരണമായിട്ടുണ്ട്. സംഘടന ഇദ്ദേഹത്തിന് ഉപജീവനമാര്‍ഗമായി ഒരു പലചരക്ക് കടയും നല്‍കാൻ തയ്യാറായി.

ഈ മാസം ആദ്യം തന്നെ പൂച്ചയിറച്ചിയുടെ വില്‍പന ഇവര്‍ നിര്‍ത്തിയിരുന്നു. ശേഷിച്ചിരുന്ന 20 പൂച്ചകളെ തുറന്നുവിട്ടത് വാര്‍ത്തയിലും ഇടം നേടി. ഇതിന് ശേഷമാണിപ്പോള്‍ റെസ്റ്റോറന്‍റ് അടച്ചുപൂട്ടുന്നത്.

ALSO READ: റിസര്‍വ് ചെയ്തെങ്കിലും സീറ്റിൽ ഗർഭിണി; രണ്ട് മണിക്കൂറോളം നിൽക്കേണ്ടിവന്നു; ട്രെയിൻ യാത്രയിലെ ദുരനുഭവം പങ്കുവെച്ച് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News