ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ചില്ലി ചിക്കന്‍

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ചില്ലി ചിക്കന്‍. വെറും അര മണിക്കൂറിനുള്ളില്‍ തയ്യാറാക്കാം നല്ല കിടിലന്‍ രുചിയില്‍ ചില്ലി ചിക്കന്‍.

Also Read : പനീര്‍ പ്രേമികളേ ഇതിലേ…. ഇക്കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ആവശ്യമായ സാധനങ്ങള്‍

ചിക്കന്‍ -ചെറിയ കഷ്ണങ്ങളാക്കിയത്- 750 ഗ്രാം

കോണ്‍ഫ്‌ലോര്‍- ഒരു കപ്പ്

വെളുത്തുളളി പേസ്റ്റ് – ഒരു ടീസ്പൂണ്‍

പച്ചമുളക് ചെറുതായി അരിഞ്ഞത്- 4 ടേബിള്‍ സ്പൂണ്‍

വിനാഗിരി- 4 ടേബിള്‍ സ്പൂണ്‍

സണ്‍ ഫ്‌ലവര്‍ ഓയില്‍- 1 കപ്പ്

പതപ്പിച്ച മുട്ട- 2 എണ്ണം

ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍

ചെറുതായി അരിഞ്ഞ ഉള്ളി- 4 കപ്പ്

സോയ സോസ് -2 ടേബിള്‍ സ്പൂണ്‍

സ്പ്രിങ് ഓണിയന്‍ -ഒരു കപ്പ്

ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

മുറിച്ചുവച്ച ചിക്കന്‍ കഷ്ണങ്ങള്‍ക്കൊപ്പം കോണ്‍ഫ്‌ലോര്‍, മുട്ട, ഇഞ്ചി ,വെളുത്തുള്ളി ചതച്ചത്, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ കുഴമ്പു പരുവത്തിലാക്കി ഒന്നു രണ്ടു മണിക്കൂര്‍ വയ്ക്കുക.

പിന്നീട് ഒരു ഫ്രയിങ് പാനിന്‍ എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടായതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കണം.

മറ്റൊരു ചട്ടിയില്‍ രണ്ടു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി ചെറുതായി മുറിച്ചുവച്ച ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റണം.

പിന്നീട് വറുത്തുവച്ച ചിക്കന്‍ കഷ്ണങ്ങള്‍, സോയ സോസ് ,വിനാഗിരി എന്നിവ ചേര്‍ത്ത്  ഇളക്കി സ്പ്രിംങ് ഓണിയന്‍ കൂടി ചേര്‍ത്ത് അലങ്കരിച്ചാല്‍ ചില്ലി ചിക്കന്‍ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News