വെറും 10 മിനുട്ട് മതി ! റെസ്‌റ്റോറന്റ് സ്‌റ്റൈലിലും രുചിയിലും വീട്ടിലുണ്ടാക്കാം ഗ്രീന്‍ ചിക്കന്‍ കബാബ്

green chicken kabab

വെറും 10 മിനുട്ട് മതി, റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ വീട്ടിലുണ്ടാക്കാം ഗ്രീന്‍ ചിക്കന്‍ കബാബ്. കടകളില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ ചിക്കന്‍ കബാബ് സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങള്‍ – 150 ഗ്രാം

തൈര് – 1 ടീസ്പൂണ്‍

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

പുതിന – മുളക് പേസ്റ്റ് (8-10 പുതിന ഇലകള്‍ + 2 പച്ചമുളക്) – 2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

Also Read :ടേസ്റ്റി വെജിറ്റബിള്‍ പുലാവ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ചിക്കന്‍ ചെറിയ ചതുര കഷണങ്ങളായി മുറിക്കുക.

ചിക്കന്‍ കഷണങ്ങളിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, പുതിന-മുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ചിക്കന്‍ കഷ്ണങ്ങളില്‍ മസാല പുരട്ടിയതിന് ശേഷം 30 മിനിറ്റ് എങ്കിലും മാറ്റിവയ്ക്കുക.

മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ സ്‌ക്യൂവേഴ്‌സില്‍ കുത്തിവയ്ക്കുക.

കുറച്ച് കരി കത്തിച്ച് അതിന് മുകളിലായി സ്‌ക്യൂവേഴ്‌സില്‍ കുത്തിവച്ച ചിക്കന്‍ വയ്ക്കുക.

ഓരോ വശവും 8-10 മിനിറ്റ് ഗ്രില്‍ ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News