സാധാരണ വെയിലത്ത് ഇറങ്ങാൻ പോലും ഇവിടെ ആളുകൾക്കു കഴിയാറില്ല. അപ്പോഴാണ് ഭക്ഷണം കഴിക്കാൻ സൂര്യപ്രകാശത്തിനു പണം നൽകേണ്ടത്. കേട്ടിട്ട് അത്ഭുതപ്പെടേണ്ട. ഇങ്ങനെയൊരു കാര്യമുണ്ട്. എവിടെയെന്നെല്ലേ? നോർത്തേൺ സ്‌പെയിനിലെ സെവില്ലെയിൽ. അവിടെത്തെ റെസ്റ്റോറന്‍റുകളിൽ സൂര്യപ്രകാശത്തിനു വരെ പണം ഈടാക്കും.സ്പെയിനിലെ കാലാവസ്ഥ തന്നെ ഇതിന്റെ പ്രധാന കാരണം.
ALSO READ: നിതാഖാത്ത്; നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും
സൂര്യപ്രകാശത്തിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ആളുകളുടെ ആഗ്രഹമാണ് ഇതിനു പിന്നിൽ .’സൺലൈറ്റ് ഫീസ്’ എന്ന പേരിലാണ് റെസ്റ്റോറന്‍റുകള്‍ ഈ തുക ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭക്ഷണ മേശകളിൽ അധികവും സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ആണ് സജ്ജമാക്കിയിരിക്കുന്നത്.ഇപ്പോഴിതാ ഇതിനെതിരെ സന്ദർശകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ALSO READ: ‘എന്നെ അങ്ങിനെ വിളിക്കുന്നത് നിര്‍ത്തൂ…എനിക്കത് ഇഷ്ടമല്ല’; ആരാധകരോട് കൊഹ്ലി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here