ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ആയ ചിത്രങ്ങള്‍ ഇനി എളുപ്പത്തില്‍ വീണ്ടെടുക്കാം; ഇതാ ഒരു എളുപ്പവഴി

ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ആയി പോകുന്ന ചിത്രങ്ങള്‍ ഇനി എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സാധിക്കും. അതിനായി ആദ്യം ആദ്യം ഗൂഗിള്‍ ഫോട്ടോസിലെ ട്രാഷ് ബിന്‍ പരിശോധിക്കുക. ഇതില്‍ നിന്ന് അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രം വീണ്ടെടുക്കാന്‍ സാധിക്കും.

ഡിലീറ്റ് ആയിപ്പോയ ചിത്രം കണ്ടാല്‍ ടാപ്പ് ചെയ്ത് പിടിച്ച ശേഷം റീസ്റ്റോര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതിയാകും. ട്രാഷ് ബിന്നില്‍ ഫോട്ടോ ഇല്ലെങ്കിലും വീണ്ടെടുക്കാന്‍ ചില വഴികള്‍ ഉണ്ട്.

Also Read : തൈമുറിന്റെ പിറന്നാള്‍ ആഘോഷം പട്ടോഡി പാലസില്‍; ചിത്രങ്ങള്‍ പങ്കുവച്ച് കരീന കപൂര്‍

ഓട്ടോമാറ്റിക് ബാക്ക് അപ്പ് എനേബിള്‍ ചെയ്തിട്ടില്ലെങ്കില്‍ ഫോണില്‍ എടുക്കുന്ന ചിത്രം ഫോണിന്റെ ഗ്യാലറിയില്‍ കാണാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ഡേറ്റ റിക്കവറി ആപ്പുകള്‍ വഴിയും നഷ്ടപ്പെട്ട ഫോട്ടോകള്‍ വീണ്ടെടുക്കാന്‍ സാധിക്കാം.

ചിലപ്പോള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഉണ്ടായെന്ന് വരാം. ഗൂഗിള്‍ ഡ്രൈവില്‍ ഉണ്ടെങ്കില്‍ ഫോട്ടോ ഫയല്‍ നെയിമോ, കീ വേര്‍ഡോ നല്‍കി ഫോട്ടോ വീണ്ടെടുക്കാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News