ചലച്ചിത്ര ലോകത്തെ ക്ലാസിക്ക് വസന്തം വിരിഞ്ഞ് ഐഎഫ്എഫ്കെ: റീസ്റ്റോർഡ് ക്ലാസിക്‌സ്

Restored Classics

ക്ലാസിക്ക് സിനിമകളുടെ വസന്തമൊരുക്കി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ‘റീസ്റ്റോർഡ് ക്ലാസിക്‌സ്’പാക്കേജ്. ലോകോത്തര ക്ലാസിക് സിനിമകളുടെ മിഴിവുറ്റ പതിപ്പുകളാണ് റീസ്റ്റോർഡ് ക്ലാസിക്‌സിൽ അവതരിപ്പിച്ചത്. അകിര കുറൊസാവയുടെ സെവൻ സമുറായ് അടക്കം 7 ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തി. ക്ലാസിക് ചിത്രങ്ങളുടെ പഴയ പതിപ്പുകൾ കൂടുതൽ ദൃശ്യമികവോടെ റീസ്റ്റോർ ചെയ്ത് പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സെവൻ സാമുറായുടെയും ഗ്ലോബർ റോച്ച സംവിധാനം ചെയ്ത ബ്രസീലിയൻ ഗ്ലോ ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിളിന്റെയും പുതുക്കിയ പതിപ്പ് 4Kയിലാണ് പ്രദർശിപ്പിച്ചത് . സത്യജിത് റേയുടെ ‘മഹാനഗർ’, നീരദ് എൻ മഹാപാത്രയുടെ ‘മായ മിരിഗ’, ഗിരീഷ് കാസറവള്ളിയുടെ ‘ഘട്ടശ്രദ്ധ’ തുടങ്ങി ഇന്ത്യൻ ചിത്രങ്ങളുടെ പുതുക്കിയ പതിപ്പുകളും പ്രദർശിപ്പിച്ചു. എം. കൃഷ്ണൻ നായരുടെ ‘കാവ്യമേള’, ടി.വി. ചന്ദ്രന്റെ ‘ഓർമ്മകളുണ്ടായിരിക്കണം’ എന്നീ രണ്ട് മലയാളം ക്ലാസിക്കുകൾ 2Kയിലാണ് പ്രദർശിപ്പിച്ചത്. കേരള ചലച്ചിത്ര അക്കാദമിയാണ് ഈ രണ്ട് ചിത്രങ്ങളും റീസ്റ്റോർ ചെയ്തത്.

Also Read: സിനിമകളുടെ ഒരു മാർക്കറ്റ് ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

സിനിമയുടെ സമ്പന്നമായ ചരിത്രത്തെ പ്രേക്ഷകരെ പരിചയപ്പെടുത്തുകയാണ് ‘റീസ്റ്റോർഡ് ക്ലാസിക്‌സ്’പാക്കേജിലൂടെ ഐഎഫ്എഫ്‌കെ. ഈ സിനിമകളുടെ കാലഘട്ടത്തിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സന്ദർഭങ്ങളെ പ്രതിഫലിപ്പിക്കുമ്പോൾ അക്കാലത്തെ ചരിത്രവും രാഷ്ട്രീയവും പ്രേക്ഷകർക്കിടയിലും ചർച്ചയാവുകയാണ്.

Also Read: സിനിമകളുടെ ഒരു മാർക്കറ്റ്; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

കേരളത്തിന്റെ മികവാർന്ന ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കുന്നതിനായി കേരള ചലച്ചിത്ര അക്കാദമി മുൻകയ്യെടുത്താണ് ‘കാവ്യമേള’, ‘ഓർമ്മകളുണ്ടായിരിക്കണം’ എന്നീ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങൾ റീസ്റ്റോർ ചെയ്തത്. ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചവ കൂടാതെ ഓളവും തീരവും, വാസ്തുഹാര, യവനിക, ഭൂതക്കണ്ണാടി തുടങ്ങി നിരവധി ചിത്രങ്ങളുടെ പുതുക്കിയ പതിപ്പുകൾ അക്കാദമി ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. കൂടുതൽ ചിത്രങ്ങളുടെ മികവുറ്റ പതിപ്പുകൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലുമാണ് ചലച്ചിത്ര അക്കാദമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News