പത്തനംതിട്ട ജില്ലയിൽ യാത്രാ നിരോധനം, തൊഴിലുറപ്പ് ജോലികള്‍ക്കടക്കം വിലക്ക് ഏർപ്പെടുത്തി

കനത്ത മഴമൂലം പത്തനംതിട്ട ജില്ലയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 വരെ മലയോര മേഖലയിലേക്കുള്ള യാത്രകൾ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയക്കും നിരോധനമുണ്ട്. മെയ് 23 വരെയാണ് നിരോധനം.

ALSO READ: ‘മമ്മൂട്ടി കമ്പനിയിൽ പ്രേക്ഷകർക്ക് വിശ്വാസമുണ്ട്, ഉയർന്ന നിലവാരമുള്ള സിനിമകളാണ് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്’, മമ്മൂട്ടി

ഗവി ഉൾപ്പെടെ വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി. റാന്നി, കോന്നി മേഖലയിൽ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കും. ദുരന്തനിവാരണവുമായി ബന്ധപെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന കർശന നിർദേശം  ജില്ലാ കളക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News