ഇന്നുമുതൽ ട്രെയിൻ സർവീസിൽ നിയന്ത്രണം

ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 16 മുതൽ 20 വരെ പാലക്കാട്‌ ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണമുണ്ടാകുമെന്ന്‌ റെയിൽവേ അറിയിച്ചു. 16, 19 തീയതികളിൽ കോയമ്പത്തൂർ– കണ്ണൂർ എക്‌സ്‌പ്രസ്‌ (16608) കോഴിക്കോടുവരെയേ സർവീസ്‌ നടത്തൂ.

16ന്‌ ഓഖ–എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ്‌ (16337) 45 മിനിറ്റും നിസാമുദ്ദീൻ–തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌ (22654) 30 മിനിറ്റും കണ്ണൂർ യശ്വന്ത്‌പുർ എക്‌സ്‌പ്രസ്‌ (16528) 50 മിനിറ്റും കണ്ണൂർ ഷൊർണൂർ മെമു (06024) ഒരു മണിക്കൂർ 20 മിനിറ്റും മംഗളൂരു–ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌ (12686) 30 മിനിറ്റും നിയന്ത്രിക്കും. 18ന്‌ മംഗളൂരു–തിരുവനന്തപുരം ഏറനാട്‌ എക്‌സ്‌പ്രസ്‌ (16605) 1.10 മണിക്കൂറും തിരുവനന്തപുരം–മംഗളൂരു–ഏറനാട്‌ എക്‌സ്‌പ്രസ്‌ (16606) 55 മിനിറ്റും കോയമ്പത്തൂർ–മംഗളുരു എക്‌സ്‌പ്രസ്‌ (16323) 20 മിനിറ്റും നിസാമുദ്ദീൻ–എറണാകുളം മംഗള സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12618) 50 മിനിറ്റും വൈകും.

ALSO READ: ദില്ലിയിൽ അതിശൈത്യവും മൂടൽ മഞ്ഞും രൂക്ഷം; ട്രെയിൻ വിമാന സർവീസുകൾ തടസപ്പെട്ടു 

19ന്‌ വെരാവൽ–തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (16333), കണ്ണൂർ–യശ്വന്ത്‌പുർ എക്‌സ്‌പ്രസ്‌, കണ്ണൂർ–ഷൊർണൂർ മെമു (06024) എന്നിവ ഒരു മണിക്കൂറും മംഗളുരു–പുതുച്ചേരി പ്രതിവാര എക്‌സ്‌പ്രസ്‌ (16856) 20 മിനിറ്റും നിസാമുദ്ദീൻ–എറണാകുളം മംഗള എക്‌സ്‌പ്രസ്‌ (12618) 40 മിനിറ്റും മംഗളൂരു–ചെന്നൈ വെസ്‌റ്റ്‌കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22638) 20 മിനിറ്റും നിയന്ത്രിക്കും.
20ന്‌ മംഗളൂരു–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (16348) ഒരു മണിക്കൂറും ഗാന്ധിധാം–നാഗർകോവിൽ പ്രതിവാര എക്‌സ്‌പ്രസ്‌ (16335) 50 മിനിറ്റും കണ്ണൂർ–യശ്വന്ത്‌പുർ എക്‌സ്‌പ്രസ്‌ (16528) 50 മിനിറ്റും നിസാമുദ്ദീൻ–എറണാകുളം പ്രതിവാര എക്‌സ്‌പ്രസ്‌ (22656), കണ്ണൂർ–ഷൊർണൂർ മെമു (06024) എന്നിവ 20 മിനിറ്റും നിയന്ത്രിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News