കലോത്സവ വേദിയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി എന്ന് മന്ത്രി വി ശിവൻകുട്ടി. ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും അത്തരം നടപടികൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ കലാ അധ്യാപകരെ നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 32 ശതമാനം മത്സരങ്ങൾ പൂർത്തിയായി എന്നും ഇന്ന് ഉച്ചവരെ 47000 ത്തോളം ആളുകൾക്ക് അഞ്ചുനേരം ഭക്ഷണം നൽകി എന്നും മന്ത്രി വ്യക്തമാക്കി.
also read: തലസ്ഥാന നഗരിയാകെ ഉത്സവ ലഹരിയിലാക്കി കലോത്സവം രണ്ടാം ദിവസവും വൻ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു
2025 ജനുവരി 05, തിരുവനന്തപുരം തലസ്ഥാന നഗരിയാകെ ഉത്സവ ലഹരിയിലാക്കി അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. പ്രധാന വേദിയായ എം ടി നിളയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെ വിവിധ മത്സരങ്ങൾ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ മാത്രം പതിനയ്യായിരം പേർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here