പഞ്ച്കുലയിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് നിരോധനം; ദില്ലി ചലോ മാർച്ചിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങൾ

കർഷക സംഘടനകൾ ചേർന്ന് നടത്തുന്ന ദില്ലി ചലോ മാർച്ചിന് മുന്നോടിയായി ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹരിയാന പൊലീസ്. ഫെബ്രുവരി 13ന് ആണ് മാർച്ച് നടത്തുക. 200 ഓളം കർഷകരാണ് മാർച്ചിൽ പങ്കെടുക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ: ദില്ലി ചലോ മാര്‍ച്ച്: കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിന് നിയമം വേണമെന്നുൾപ്പെടെ വിവിധ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്മേൽ സമ്മർദ്ദം ചെലുത്താൻ ആണ് മാർച്ച്.സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്തൂർ മോർച്ചയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത് .

മാർച്ചിന്റെ സാഹചര്യത്തിൽ ഹരിയാനയിലെ ഏഴു ജില്ലകളിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഞായറാഴ്ച മുതൽ പതിമൂന്ന് വരെയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുക.അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ഏഴ് ജില്ലകളിലാണ് ഇന്റർനെറ് സർവ്വീസ് നിരോധിച്ചിരിക്കുന്നത്.

നിലവിൽ സംസ്ഥാനം അതീവ സുരക്ഷയിലാണ്.ഹരിയാനയിലെ അംബാലിയയിലെ റോഡുകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.അതേസമയം മാർച്ചിന് മുന്നോടിയായി യോഗം വിളിച്ച് അനുനയ നീക്കത്തിന് ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ.

ALSO READ: ഐഎസ്എല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News