അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെയുണ്ടായ അപകടം വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ സിനിമാശാലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് തെലങ്കാന. ഇനിയൊരു അപകടം ഉണ്ടാകാന്‍ പാടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് തിയേറ്ററുകളും. പുലര്‍ച്ചെയുള്ള ഷോകള്‍ക്കാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാം ചരണ്‍ നായകനാകുന്ന ഗെയിം ചെയ്ഞ്ചര്‍ എന്ന ചിത്രത്തിന് മുന്നോടിയായി തിയേറ്ററുകള്‍ക്ക് മുന്നില്‍ ബാനറുകള്‍ തൂക്കിയാണ് അറിയിച്ചിരിക്കുന്നത്.
ALSO READ: പി ജയചന്ദ്രന് അന്ത്യമോപചാരം അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍; സംസ്‌കാരം നാളെ
ഇടിച്ചുതള്ളി തിയേറ്റര്‍ കോമ്പൗണ്ടില്‍ കടക്കാന്‍ കഴിയില്ല. നിരയായി തന്നെ കയറണം. ആഘോഷങ്ങളും അതിര് കടക്കാന്‍ പാടില്ല. പടക്കത്തിനൊപ്പം ഹിറ്റ് സ്‌പ്രേകള്‍, പോസ്റ്റര്‍ ബോര്‍ഡുകള്‍ എന്നിവയെല്ലാം തിയേറ്ററിന് പുറത്ത് മാത്രം. ഇവയൊന്നും തിയേറ്ററിനകത്ത് പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം.
ALSO READ: നോളന്റെ ആരാധകർക്ക്സന്തോഷം; ഇന്ത്യയിൽ ‘ഇന്റെർസ്റ്റെല്ലാർ’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു
ആന്ധ്രയിലും തെലുങ്കാനയിലും രാം ചരണ്‍ ചിത്രത്തിന് പുലര്‍ച്ചെ ഷോ നടത്താന്‍ അനുമതി നല്‍കിയെങ്കിലും ഒരു മണിക്കുള്ള ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല. ടിക്കറ്റ് നിരക്ക് കൂട്ടാനടക്കം അനുമതി ലഭിച്ചിട്ടും പുലര്‍ച്ചെ നാലു മണി മുതല്‍ മാത്രമാണ് ഷോയ്ക്ക് അനുവാദം നല്‍കിയുള്ളു. ഒരു മാസത്തിന് മുമ്പ് പുഷ്പാ 2വിന്റെ പ്രദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തുകയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും 35കാരിയായ സ്ത്രീ മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here