കുസാറ്റ് അപകടം; ഒരുപാട് ആളുകള്‍ കൂടുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും; മന്ത്രി കെ രാജന്‍

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും കെ. രാജന്‍ പറഞ്ഞു.

Also Read : “കുസാറ്റിലുണ്ടായ അപകടം കേരളത്തിലെ എല്ലാവരേയും പിടിച്ചുലച്ചിരിക്കുകയാണ്”; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം തീര്‍ച്ചയായും നല്‍കും. അത് എത്രയെന്ന് മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും മന്ത്രി കെ. രാജന്‍ കൂട്ടിചേര്‍ത്തു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കളമശേരി കുസാറ്റ് ക്യാമ്പസില്‍ നടന്നത്. ഇനിയുള്ള ഇത്തരം കൂടിചേരലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Also Read : “പോയെടാ എന്റെ കുട്ടി പോയി…അവള്‍ പോയില്ലേ, ഇനി എന്തിനാണിവിടെ നില്‍ക്കുന്നത്”; പൊട്ടിക്കരഞ്ഞ് ആനിന്റെ അച്ഛന്‍

കുസാറ്റ് അപകടം ഒരു പാഠമായി കണ്ട് ഇനി ഇത്തരം ആഘോഷങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ ക്യാമ്പസില്‍ വരുത്തേണ്ടതുണ്ടെന്ന് ആലോചിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ അതിനുവേണ്ടി നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News