പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ എട്ടിന് വേട്ടെണ്ണല്‍ ആരംഭിക്കും. പഞ്ചായത്തു തിരിച്ചുള്ള ഒദ്യോഗിക പോളിംഗ് ശതമാനം പുറത്തു വന്നതോടെ കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികള്‍
20 മേശകളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. 13 റൗണ്ടുകളായാണ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. പതിനൊന്ന് മണിയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയും 12 സായുധപോലീസ് ബറ്റാലിയന്‍ അംഗങ്ങളെയും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ പഞ്ചായത്ത് തിരിച്ചുള്ള ഒദ്യോഗിക പോളിംഗ് ശതമാനം ലഭ്യമായതോടെ കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികള്‍ . 76.52 % പോളിംഗ് നടന്ന മീനടമാണ് ഒന്നാം സ്ഥാനത്ത്. 74. 16% വോട്ടുകള്‍ പോള്‍ ചെയ്ത കൂരോപ്പട രണ്ടാം സ്ഥാനത്താണ്. 73. 38% വോട്ടുമായി പുതുപ്പള്ളി തൊട്ടുപിന്നാലെയുണ്ട്. 71.39 % വോട്ടുകള്‍ മാത്രം പോള്‍ ചെയ്ത അയര്‍ക്കുന്നമാണ് ഏറ്റവും പിന്നില്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here