റീട്ടെയ്ല്‍ സേവനം വിപുലീകരിച്ച് ലുലു ; മസ്‌കറ്റിലും അല്‍ഐനിലും പുതിയ സ്റ്റോറുകള്‍ തുറന്നു

ഗള്‍ഫിലെ നഗര അതിര്‍ത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ല്‍ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അല്‍ ഖുവൈറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റും, യുഎഇയിലെ അല്‍ ഐന്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ അല്‍ ക്വായില്‍ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോറും തുറന്നു. ഒമാനിലെ അല്‍ ഖുവൈറിലെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.

സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ് ശാലേം അല്‍ ധെരൈ അല്‍ ഐന്‍ ലുലു ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് അല്‍ ഖുവൈറിലെ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റെന്നും രാജ്യത്തിന്റെ വികസനത്തിന് ലുലു നല്‍കുന്ന പങ്കാളിത്വം മികച്ചതാണെന്നും മസ്‌കറ്റ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

ALSO READ: ‘പിണറായി കര്‍മപാടവമുള്ള നേതാവ്’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ചാണ്ടി ഉമ്മന്‍

ഒമാനിലെ ലുലുവിന്റെ 32 ാമത്തേതും ജിസിസിയിലെ 244ാമത്തേതുമാണ് അല്‍ ഖുവൈറിലെ ഹൈപ്പര്‍മാര്‍ക്കറ്റ്. ജിസിസിയില്‍ ലുലു കൂടുതല്‍ പ്രൊജക്ടുകള്‍ നടപ്പാക്കുകയാണ്. ദുക്മ്, മുസ്സന്ന, സമെയ്ല്‍ എന്നിവടങ്ങളിലായി മൂന്ന് പുതിയ പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവും. കൂടാതെ ഖാസെന്‍ എകണോമിക് സിറ്റിയില്‍ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിസിക്‌സ് കേന്ദ്രം ആറ് മാസത്തിനകം തുറക്കും. പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്റെ പ്രാദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകുന്നതാണ് . ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഭരണനേതൃത്വം നല്‍കി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.

നഗരാതിര്‍ത്തികളില്‍ ജനങ്ങള്‍ക്ക് സുഗമമായ ഗ്ലോബല്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാനായാണ് പുതിയ സ്റ്റോറുകള്‍. ആഗോള ഉത്പന്നങ്ങള്‍ മികച്ച നിരക്കില്‍ വീടിന് തൊട്ടടുത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മസ്‌കറ്റിലെയും അല്‍ ക്വായിലെയും പുതിയ ലുലു സ്റ്റോറുകള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് മികച്ച അനുഭവമാകും. ഗള്‍ഫിലെ ഗ്രാമീണമേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്ന് എം.എ യൂസഫലി കൂട്ടിചേര്‍ത്തു. ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ വീടിനടുത്ത് തന്നെ ലഭ്യമാക്കുകയാണ് ലുലു. നഗരങ്ങളിലേത് പോലെ തന്നെ മികച്ച പാര്‍ക്കിങ്ങും ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നഗരാതിര്‍ത്തികളിലുള്ള പുതിയ ലുലു സ്റ്റോറുകളും.

അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിങ്ങിന്റെ ഭാഗമായി ലുലു റീട്ടെയ്‌ലിന്റെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് തിങ്കളാഴ്ച തുടക്കമാകും.

ALSO READ:ഖാന്മാരെ വീണ്ടും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാം! ആവേശത്തോടെ ബോളിവുഡ് പ്രേമികള്‍; ടീസര്‍ പുറത്ത്

നവംബര്‍ അഞ്ച് വരെയുള്ള മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതതമാനം ഓഹരികളാണ് (258.2 കോടി ഓഹരികള്‍) ലിസ്റ്റ് ചെയ്യുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും(ക്യുഐബി), 10 ശതമാനം ചെറുകിട (റീട്ടെയ്ല്‍) നിക്ഷേപകര്‍ക്കും, ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബര്‍ 5ന് അവസാനിക്കും. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബര്‍ 14ന് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങുകളില്‍ ഒന്നാണ് ലുലുവിന്റേത്. യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നീ നേട്ടവും ലുലുവിന് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News