സ്വകാര്യ റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ടുപേർക്ക് പരിക്ക്

WALL COLLAPSED IDUKKI

ഇടുക്കി കാന്തല്ലൂരിൽ മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് പരിക്ക്. കാന്തല്ലൂരിൽ സ്വകാര്യ റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനിടയിലാണ് മണ്ണിടിഞ്ഞ് വീണത്. കീഴാന്തൂർ സ്വദേശികളായ രവീന്ദ്രൻ (38) ബാബു (55) എന്നിവർക്കാണ് പരിക്കേറ്റത്. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുവരെയും പുറത്തെടുത്തു.

അതേസമയം, ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. മൂന്നാർ മേഖലയിൽ സ്ഥിരമായി എത്തുന്ന കാട്ടാനകളെ കൂടാതെ കൂടുതൽ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി. പെട്ടിമുടി ആർ ആർ ടി സംഘം ഉൾപ്പെടെ 20 പേർ അടങ്ങുന്നതാണ് ദൗത്യസംഘം. വനത്തിനുള്ളിൽ നിന്നും ജനവാസ മേഖലയിലേക്ക് നീങ്ങുന്ന കാട്ടാനകളെ ഡ്രോണിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതിനുശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കാട്ടിലേക്ക് തുരത്തുന്നതിനാണ് വനംവകുപ്പിന്റെ നീക്കം.

പെട്ടിമുടി ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ച ആറോളം കാട്ടാനകളെയാണ് ഇപ്പോൾ കാട്ടിലേക്ക് തുരത്താൻ ശ്രമം തുടരുന്നത്. ആനമുടി ദേശീയ ഉദ്യാനത്തിലേക്ക് കാട്ടാനകളെ കയറ്റി വിടാനാണ് വനംവകുപ്പ് പരിശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News