ഫോമിലില്ലാത്തതിനാലും, തുടർ പരാജയങ്ങളാലും വിമർശനങ്ങൾ നേരിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഇപ്പോഴിതാ വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് രോഹിത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവതാരകരായ ഇര്‍ഫാന്‍ പഠാന്‍, ജാട്ടിന്‍ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴാണ് രോഹിത് വിരമിക്കൽ തീരുമാനത്തെ പറ്റി തുറന്നു പറഞ്ഞത്.
Also Read: ഇന്ത്യൻ പേസ് ആക്രമണത്തിൽ വിറച്ച് ഓസ്ട്രേലിയ; മറുപടിയായി ബോളണ്ട്
”ചീഫ് സെലക്ടറും പരിശീലകനുമായി സംസാരിച്ചാണ് ഈ ടെസ്റ്റില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ ചര്‍ച്ചാവിഷയം വളരെ ലളിതമായിരുന്നു. ഞാന്‍ ഫോമിലല്ലാത്തതിനാല്‍, ഫോമിലുള്ള ഒരു താരത്തിന്റെ സേവനം ഈ മത്സരത്തില്‍ പ്രധാനപ്പെട്ടതായതിനാല്‍ തല്‍ക്കാലം വിട്ടുനില്‍ക്കുന്നു. അതിനപ്പുറം ഇതേക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. ടീമിന് എന്താണോ വേണ്ടത്, അതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്.”
”സിഡ്‌നിയില്‍ എത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം ഞാന്‍ കൈക്കൊണ്ടത്. ബാറ്റിംഗില്‍ ഒട്ടും ഫോം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍, മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം എന്റെ മനസ്സിലുണ്ടായിരുന്നു. രോഹിത് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here