ചൂരല്‍മല മുണ്ടക്കൈ ദുരന്തം; വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപക സംഘടനയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

വയനാട് മുണ്ടക്കൈ, ചൂരല്‍ മല ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപക സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡുവായ 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് സംഘടന പ്രതിനിധികള്‍ കൈമാറി. സാധാരണക്കാര്‍ക്ക് തണലാവുന്ന നിരവധി കരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപക സംഘടന.

ALSO READ: കാരുണ്യ പ്ലസ് ലോട്ടറി കെഎന്‍ 548 ഫലം പുറത്ത്; ആരെയാണ് ഭാഗ്യം കടാക്ഷിച്ചതെന്നറിയാം

അതേസമയം കേരളത്തിന് നേരെ കടുത്ത അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നമുക്ക് 24,000 കോടി രൂപയുടെ സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി, നമ്മുടെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 15-ാം ധനകാര്യ കമ്മീഷന്‍ വകയിരുത്തിയ തുകയും, എന്‍ എച്ച് എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും, യു ജി സി ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും ഒന്നും കേന്ദ്ര സര്‍ക്കാര്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല. ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. അതിനും കേന്ദ്രത്തില്‍ നിന്നു പ്രത്യേക ധനസഹായമൊന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration