റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

ചാലക്കുടിയിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സമർത്ഥമായ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ പിടികൂടി. ആസാം സ്വദേശി ബാറുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം ഒഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ സെയ്തുവിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.

Also Read: യുപിയും ബിഹാറും പോലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ സർക്കാർ ശക്തമായി പ്രതിരോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കത്തക്ക വിധം മൃഗീയമായി ചവിട്ടിയും കല്ലുകൊണ്ട് തലക്കടിച്ചുമാണ് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായി. സംഭവസ്ഥലത്ത് നിന്നും ലഭിച്ച ഒഴിഞ്ഞ മദ്യക്കുപ്പിയാണ് നിർണായക തെളിവായത്. തുടർന്ന് ബിവറേജ് ഔട്ട്ലെറ്റുകളും മദ്യശാലകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസാം ഗുവാഹത്തി സ്വദേശിയായ ബാറുൾ ഇസ്ലാമിലേക്ക് അന്വേഷണ സംഘം എത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

Also Read: അന്വേഷണത്തിൽ തെളിവുകളില്ല; കിഫ്‌ബി മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി

കൊല്ലപ്പെട്ട സെയ്തുവുമായി മുൻ പരിചയമുള്ള പ്രതി ഞായറാഴ്ച രാവിലെ ചാലക്കുടിയിൽ എത്തുകയും സെയ്തുമായി സംസാരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സെയ്തുവിനെ ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ ബാറുൾ ഇസ്ലാം ആസ്സാമിൽ നിന്നും കേരളത്തിൽ എത്തി, പത്ത് വർഷത്തോളമായി കോൺക്രീറ്റ് പണി ഹെൽപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. ലഹരിക്ക് അടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ചാലക്കുടി ഡി.വൈ.എസ്.പി. ടി .എസ് . സിനോജ്, സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News