കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി

കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. സീനിയര്‍ സൂപ്രണ്ട് ആയിരുന്ന മുഹമ്മദ് ഷാഫിയെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ബാരാമുള്ളയിലെ പള്ളിയ്ക്കുള്ളിലാണ് വെടിവെയ്പ്പ് നടത്തിയത്. നിസ്‌കരിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

ALSO READ:  ക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ക്രിസ്‌മസ് വിരുന്നൊരുക്കാനൊരുങ്ങി പ്രധാനമന്ത്രി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള പ്രവേശനം നിരോധിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ആക്രമണമുണ്ടായ സ്ഥലത്തും സമീപ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ALSO READ: പ്രണയത്തിൽ നിന്ന് പിന്മാറി; ചങ്ങലകൊണ്ട് ശരീരം ബന്ധിച്ചു; 25കാരിയെ ജീവനോടെ ചുട്ട് കൊന്ന് സുഹൃത്ത്

ഈമാസം ആദ്യം ശ്രീനഗറില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. കൂടാതെ ഒക്ടോബറില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പൊലീസ് ഉദ്യോസ്ഥന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News