മദ്യലഹരിയിൽ ബഹളം; എസ്ഐയെ ആക്രമിച്ച് റിട്ടയേർഡ് പോലീസുകാരൻ

മദ്യലഹരിയിൽ എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച് മുൻ പോലീസുദ്യോഗസ്ഥൻ. എറണാകുളം ഏലൂര്‍ സ്റ്റേഷന്‍ എസ്‌ഐ സുനില്‍കുമാറിനാണ് പരിക്കേറ്റത്. പിടിച്ചുമാറ്റാനെത്തിയ മറ്റ് രണ്ട് പൊലീസുകാരെക്കൂടി ഇയാൾ ആക്രമിച്ചു. സംഭവത്തില്‍ റിട്ടയേഡ് എസ്‌ഐ പോളിനെ കസ്റ്റഡിയിലെടുത്തു.

Also Read; കാറില്‍ എംഡിഎംഎ കടത്തി; യുവതി ഉള്‍പ്പെടെ 4 പേര്‍ എക്‌സൈസ് പിടിയില്‍

മദ്യലഹരിയിൽ വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന പോളിന്റെ മകളുടെ പരാതിയിലാണ് എസ്ഐയും പോലീസ് സംഘവും പോളിന്റെ വീട്ടിലെത്തുന്നത്. പോലീസ് വീട്ടിലെത്തുമ്പോൾ പോൾ കത്തിയുമായി മുറിയിൽ കയറി കതകടച്ച് ഇരിക്കുകയായിരുന്നു. പല തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്ന പോൾ പെട്ടെന്ന് വാതിൽ തുറന്ന് കത്തിയുമായി പുറത്തേക്ക് വന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

Also Read; സ്ത്രീകളെ ഭയന്ന് 15 അടി ഉയരത്തിലുള്ള വേലി കെട്ടി 56 വർഷമായി വീടിന് പുറത്തിറങ്ങാതെ 71-കാരന്‍

ആക്രമണത്തിനിടെ സോഫയില്‍ വീണുപോയ പോലീസുദ്യോഗസ്ഥനെ രക്ഷിക്കാനെത്തിയ സുനില്‍ കുമാറിന് കുത്തേറ്റു. പോലീസുകാര്‍ എസ്‌ഐയെ ആശുപത്രിയിലെത്തിക്കാന്‍ ജീപ്പില്‍ കയറ്റുമ്പോഴും പോള്‍ കത്തിയുമായി പിന്നാലെ ഓടിയെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News