നടപടികൾ വേഗത്തിലാക്കി കോൺഗ്രസ്; തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും

തെലങ്കാനയിൽ പി.സി.സി പ്രസിഡന്റ് എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും.കോൺഗ്രസ് ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. ഹൈദരാബാദ് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10 നാണ് യോഗം നടക്കുക. സർക്കാർ രൂപീകരണ നീക്കങ്ങൾ കോൺഗ്രസ് വേഗത്തിലാക്കിയിട്ടുണ്ട്. നിയസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തെ ചുമതലപെടുത്തുന്ന പ്രമേയം യോഗത്തിൽ പാസാക്കും.

ALSO READ: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു

അതേസമയം ബി.ആര്‍.എസിനെ തകര്‍ത്തുകൊണ്ടാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെലങ്കാനയില്‍ വിജയിച്ചത്. സംസ്ഥാനരൂപീകരണത്തിനുശേഷം ബി.ആര്‍എസിന് ആദ്യമായി ഭരണം നഷ്ടപ്പെടുകയാണ്.അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പുറത്തേക്ക് പോവുമ്പോള്‍ ഏക ആശ്വാസം തെലങ്കാനയില്‍ ലഭിച്ച തിരിച്ചുവരവ് മാത്രമാണ്.

ALSO READ: നവകേരള സദസിൽ 250 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News