തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തെലങ്കാനയില്‍ മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത വിപുലമായ ആഘോഷങ്ങളോടെയായിരുന്നു ആദ്യ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഉപമുഖ്യമന്ത്രിയായി മല്ലു ബട്ടി വിക്രമാര്‍ക്ക അടക്കം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സോണിയഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കം ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Also Read: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എ രേവന്ത് റെഡ്ഡി തെലങ്കാനയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. കഴിഞ്ഞ നിയമസഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമായ മല്ലു ബട്ടി വിക്രമാര്‍ക്കയാണ് ഉപമുഖ്യമന്ത്രി. സ്പീക്കറായി ഗദ്ദം പ്രസാദ് കുമാര്‍ അടക്കം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ പിസിസി അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഡി, കോമട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകര്‍, ദാസരി അനസൂയ, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, അടക്കം മുതിര്‍ന്ന നേതാക്കല്‍ മന്ത്രിസഭയിലുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം പ്രമുഖര്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ രേവന്ത് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്നു. ഹൈദരാബാദ് സ്റ്റേഡിയത്തില്‍ വിവിധ കലാപരിപാടികളോടെ ഉത്സവ ലഹരിയിലായിരുന്നു ചടങ്ങുകള്‍.

ഹൈദരാബാദില്‍ ആദ്യ ക്യാബിനറ്റ് യോഗം ചേരും. മുഖ്യമന്ത്രിയുടെ വസതിയുടെ പേര് പ്രഗതി ഭവനില്‍ നിന്നും പ്രജാ ഭവന്‍ എന്നാക്കി മാറ്റി. കോണ്‍ഗ്രസ് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പേര്മാറ്റം. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം അധികാരത്തിലെത്തുന്ന ആദ്യ ബിആര്‍എസ് ഇതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News