‘എനിക്ക് നഗ്നചിത്രങ്ങൾ കിട്ടിയില്ല, പിന്നെങ്ങനെ പ്രതികരിക്കും’: യുവാവിന്റെ ആരോപണം നിഷേധിച്ച് നടി രേവതി

രഞ്ജിത്ത് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും തന്റെ നഗ്നചിത്രങ്ങൾ രേവതിക്ക് അയക്കുകയും ചെയ്തു എന്ന യുവാവിന്റെ പരാതി നിഷേധിച്ച് നടി രേവതി. തനിക്ക് ആരുടേയും നഗ്നചിത്രങ്ങൾ ആരും അയച്ചിട്ടില്ല. പിന്നെങ്ങനെ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും നടി പറഞ്ഞു. രഞ്ജിത്തിനെയും തന്നെയും കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തനിക്ക് അറിയാം. അതിലും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് രഞ്ജിത്തിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി ഒരു ബംഗാളി നടിയും സിനിമ പ്രവർത്തകനും രംഗത്ത് വന്നിരുന്നു.

Also Read: ബ്രോ ഡാഡി സെറ്റിലെ പീഡന വിവരം അറിഞ്ഞ അന്നുതന്നെ അയാളെ പുറത്താക്കി, നിയമനടപടി നേരിടാനും നിര്‍ദേശിച്ചു; പ്രതികരണവുമായി പൃഥ്വിരാജ്

ഇരുവരുടെയും പരാതിയിന്മേൽ പൊലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രഞ്ജിത്ത് ഇതിനെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. 2012 ൽ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ രഞ്ജിത്തിനെ പരിചയപ്പെട്ടെന്നും പിന്നീട് ബംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ചാൻസ് തരാം എന്ന വാഗ്ദാനം ചെയ്ത് തന്നെ മദ്യം നൽകി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവാവിന്റെ പരാതി. രേവതിക്കാണ് ഞാൻ ചിത്രം അയച്ചതെന്നും അത് അവർക്ക് ഇഷ്ടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായി യുവാവ് ആരോപിച്ചു.

Also Read: ‘മോനേ എന്നോട് ക്ഷമിക്കൂ, അമ്മയിനി കാണില്ല’; 5-ാം വയസില്‍ കാണാതായ മകനെ കണ്ടെത്താനായില്ല, കണ്ണീരോടെ അമ്മ മരണത്തിലേക്ക്

കേസ് പിൻവലിക്കാനാവശ്യപ്പെട്ട് പലരും സമീപിക്കുന്നുണ്ടെന്നും തനിക്ക് നീതി വേണമെന്നും യുവാവ് പ്രതികരിച്ചിരുന്നു. തന്റെ കൈയിലുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും യുവാവ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രേവതിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News