യുപിഎ സർക്കാരിൻ്റെ കാലത്ത് ഗൗതം അദാനി രാഹുൽഗാന്ധിയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി പ്രമുഖ മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ പുസ്തകത്തിൽ വെളിപ്പെടുത്തൽ. ‘2024: ദി ഇലക്ഷൻ ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് അദാനി കോൺഗ്രസ് നേതാവായ രാഹുൽഗാന്ധിയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുള്ളത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ്, പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര തുടങ്ങിയവർ വഴിയായിരുന്നു അദാനിയുടെ ശ്രമം.
ALSO READ: ഓൺലൈനിൽ ഏറ്റവും കൂടുതൽ ലൈംഗികചൂഷണം നടക്കുന്നത് ഈ ആപ്പിൽ; എൻഎസ്‌പിസിസിയുടെ റിപ്പോർട്ട് പുറത്ത്
റോബർട്ട് വാദ്ര മുദ്ര തുറമുഖ പദ്ധതിയിൽ നിക്ഷേപം നടത്തിയിരുന്നെന്നും കമൽനാഥ് വാണിജ്യമന്ത്രിയെന്ന നിലയിൽ അദാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദാനിയുടെ ബിസിനസ് സാമ്രാജ്യം വളർന്നു പന്തലിച്ചെന്നും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here