ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ പി.വി. അൻവറിനെതിരെ കേസ് ; അലനല്ലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം

PV Anwar

ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ പി.വി. അൻവറിനെതിരെ കേസെടുത്ത് പോലീസ്. കേസെടുത്തത് കോട്ടയം കറുകച്ചാൽ പൊലീസാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കറുകച്ചാൽ സ്വദേശിയായ പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി.

ALSO READ : എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; കെ എസ് യു പ്രവർത്തകൻ റിമാന്റിൽ

അതേസമയം പിവി അൻവറിന്റെ അലനല്ലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റു. ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോർട്ടർ ആയ ആത്തിഫ് മുഹമ്മദിനും, മണ്ണാർക്കാട്ട് പ്രാദേശിക പത്രപ്രവർത്തകനായ സൈതലവിക്കുമാണ് മർദ്ദനമേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News