ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ല: എം മുകേഷ് എംഎൽഎ

ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയില്ലെന്ന് എം മുകേഷ് എംഎൽഎ. പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നു. ഇന്ത്യയെ ഇന്ത്യ ആക്കി നിർത്തുന്നതാണ് മതേതരത്വം. എല്ലാവർക്കും തുല്യനീതി നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിനാണ് കത്തി വച്ചിരിക്കുന്നത്. ഇത് രാജ്യത്ത് സൃഷ്ടിക്കുന്നത് ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: രാജ്യത്തിന് ഭീഷണിയാകുന്ന നിലപാടുകള്‍ കേന്ദ്രം സ്വീകരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫിന് മാത്രമെ കഴിയൂ:സി. രവീന്ദ്രനാഥ്

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. കോൺഗ്രസ് നേതാക്കളെല്ലാം ദിവസേന ബിജെപി നേതാക്കളെ പുകഴ്ത്തിപ്പറയുകയാണ്. ഈ അവസരത്തിൽ ശക്തമായി മുന്നിൽ നിൽക്കാൻ കഴിയുക എൽഡിഎഫിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ക്രമസമാധാന ചുമതല കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാര്‍; മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News