പെരുമ്പാവൂരില്‍ പ്രതികാര കൊലപാതകം; മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി

മുന്‍പുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവ്, മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി. പെരുമ്പാവൂരിലാണ് ദാരുണമായ സംഭവം നടന്നത്. കിഴക്കേ ഐമുറി സ്വദേശി വേലായുധന്‍ ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതി പാണിയേലി സ്വദേശി ലിന്റോയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്കു മുമ്പ് ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇറച്ചി കടയില്‍ വച്ച് ലിന്റോയും വേലായുധനും തമ്മില്‍ മുന്‍പ് തര്‍ക്കം നടന്നിരുന്നു. ഇതിനിടെ വേലായുധന്‍ ഇറച്ചി വെട്ടനായി ഉപയോഗിക്കുന്ന കത്തി കൊണ്ട് ലിന്റോയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിലെ പ്രതികാരമാണ് കൊലപാതക കാരണം.

READ ALSO:ആരും തിരിഞ്ഞുനോക്കിയില്ല, സഹായിക്കാനെത്തിയത് എസ്എഫഐ മാത്രം; തിരുവനന്തപുരം നേഴ്‌സിങ് കോളേജില്‍ നടന്നതെന്ത്? വിദ്യാര്‍ത്ഥിനി പ്രതികരിക്കുന്നു

വൈകിട്ട് ആറുമണിയോടെ വേലായുധന്റെ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. വലത് കൈയുടെ കൈപ്പത്തിയും വിരലുകളും വെട്ടി മാറ്റിയ ശേഷം ലിന്റോ സ്ഥലത്തു നിന്നു കടന്നു കളയുകയും ചെയ്തു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടനാട് പൊലീസിനാണ് അന്വേഷണ ചുമതല. അതേസമയം, വേലായുധന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പിന്നീട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

READ ALSO:സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം; കെഎസ്ഇബിയുടെ അഭ്യര്‍ഥന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News